കോട്ടയം: ഏറ്റവും കൂടുതല്‍ പിഎച്ച്ഡി ഗവേഷണ പ്രബന്ധങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കിയതില്‍ എംജി യൂണിവേഴ്സിറ്റി ഇന്ത്യയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതു സംബന്ധമായ അനുമോദന സന്ദേശം വൈസ് ചാന്‍സിലര്‍ക്കു ലഭിച്ചു. യുജിസി നേരിട്ടു നടത്തുന്ന ഇന്റര്‍യൂണിവേഴ്സിറ്റി സെന്ററായ ഇന്‍ഫ്ളിബിനെറ്റിലാണു ഗവേഷണ പ്രബന്ധങ്ങള്‍ ഓണ്‍ലൈനായി നല്കിയിരിക്കുന്നത്. ഇന്ത്യയില്‍ 121 യൂണിവേഴ്സിറ്റികള്‍ ഈ പദ്ധതിയില്‍ പങ്കാളികളായിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റി 1,121 പ്രബന്ധങ്ങളാണ് ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. യൂണിവേഴ്സിറ്റി 2008 നവംബറില്‍ പിഎച്ച്ഡി പ്രബന്ധങ്ങളുടെ ഡിജിറ്റൈസേഷന്‍ നടത്തിയിരുന്നു. യൂണിവേഴ്സിറ്റി പ്രബന്ധങ്ങള്‍ സമ്പൂര്‍ണമായി ഓണ്‍ലൈനില്‍ ലഭ്യമാക്കിയതും എംജി തന്നെയായിരുന്നു. എംജി ഗവേഷണ പ്രബന്ധങ്ങള്‍ www.hsodhganga.inflibne.ac.in ല്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ തീസിസിന്റെ ഉദ്ഘാടനവും ഡോ.ആര്‍.രാമന്‍നായരും പിആര്‍ഒ ജി. ശ്രീകുമാറും രചിച്ച ഡോക്ടറല്‍ തീസിസ്സ് ബിബ്ളിയോമെട്രിക് അനാലിസിസിന്റെ പ്രകാശനവും 2008ല്‍ ഡോ.എ.പി.ജെ.അബ്ദുള്‍ കലാമാണു നിര്‍വഹിച്ചത്.













Discussion about this post