പെരുമ്പാവൂര്‍: മുന്‍ മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന പി.കെ.വാസുദേവന്‍ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി. 83 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അന്തരിച്ച പ്രമുഖ ഇടത് ചിന്തകന്‍ പി.ഗോവിന്ദപിള്ളയുടെ സഹോദരിയാണ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 ന് പെരുമ്പാവൂര്‍ പുല്ലുവഴിയിലെ വീട്ടുവളപ്പില്‍ നടക്കും.













Discussion about this post