തിരുവനന്തപുരം: കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ പയ്യോളി ശാഖയിലെ ലോക്കറില്‍ നിന്ന് 2009 ജൂലൈ അഞ്ചിന് 472.5 പവന്‍ സ്വര്‍ണം കവര്‍ന്നതുമായി ബന്ധപ്പെട്ട് ഇടപാടുകാര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കവര്‍ച്ച നടന്ന തീയതിയിലെ സ്വര്‍ണത്തിന്റെ വില കണക്കാക്കി ലോക്കറില്‍ നിന്ന് നഷ്ടപ്പെട്ടതായി കണക്കാക്കിയ സ്വര്‍ണവിലയുടെ 75% തുക ജില്ലാ ബാങ്ക് ഇടപാടുകാര്‍ക്ക് നല്‍കാന്‍ സഹകരണവകുപ്പ് മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ജില്ലാ ബാങ്ക് പ്രതിനിധികളുടെയും ആക്ഷന്‍ കമ്മിറ്റി അംഗങ്ങളുടെയും യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് സഹകരണവകുപ്പ് മന്ത്രിയാണ് നിര്‍ദ്ദേശം അവതരിപ്പിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി പോലീസ് കേസിന്റെ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തിലാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ സഹകരണ വകുപ്പ് സെക്രട്ടറി ഡോ.വി.എം.ഗോപാലമേനോന്‍, അഡീഷണല്‍ രജിസ്ട്രാര്‍ കെ.വി.സുരേഷ് ബാബു, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, ജനറല്‍ മാനേജര്‍, സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍, എന്നിവര്‍ സംബന്ധിച്ചു.













Discussion about this post