കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള ജന്മനക്ഷത്ര വൃക്ഷ പരിപാലനപദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 13ന് രാവിലെ 11ന് ചങ്ങനാശേരി വാഴപ്പള്ളി മഹാദേവക്ഷേത്രാങ്കണത്തില്‍ ദേവസ്വംമന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍ അധ്യക്ഷത വഹിക്കും.വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
സി.എഫ്. തോമസ് എം.എല്‍.എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗങ്ങളായ സുഭാഷ് വാസു, പി.കെ. കുമാരന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ചങ്ങനാശേരി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിത ജയന്‍, ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി.ആര്‍. ബാലചന്ദ്രന്‍, ചീഫ് എന്‍ജിനീയര്‍ കെ. രവികുമാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുരളീകൃഷ്ണന്‍, ധനലക്ഷ്മി ബാങ്ക് ജനറല്‍ മാനേജര്‍ എം. മുരളീധരന്‍, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ആര്‍.എ. രമാദേവി, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ശിവകുമാര്‍, എം.ബി രാജഗോപാല്‍, സി.വി. നാരായണന്‍ നമ്പൂതിരി എന്നിവര്‍ ആശംസ നേരും. ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി. വേണുഗോപാല്‍ സ്വാഗതവും വാഴപ്പള്ളി സബ് ഗ്രൂപ്പ് ഓഫീസര്‍ കൃഷ്ണകുമാര്‍ നന്ദിയും പറയും.













Discussion about this post