തിരുവനന്തപുരം: മണ്‍സൂണ്‍ കനത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ടു ദിവസം കൂടി ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും കനത്ത മഴയാണ് പെയ്തത്. വൈക്കത്തു ആറും പിറവം, തൃശൂര്‍ എന്നിവിടങ്ങളില്‍ അഞ്ചും കൊയിലാണ്ടി, പെരിന്തല്‍മണ്ണ, തളിപറമ്പ് എന്നിവിടങ്ങളില്‍ മൂന്നും സെന്റീമീറ്റര്‍ വീതം മഴ രേഖപ്പെടുത്തി. മഴ കനത്തത് വിനോദ സഞ്ചാരമേഖലയെയും തീരദേശ മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തീരദേശ മേഖലകളിലെ ആയിരക്കണക്കിന് വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കൂടുതല്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്ന് ജനങ്ങളെ മാറ്റിപാര്‍്പ്പിച്ചിരിക്കുകയാണ്. കോവളം, വര്‍ക്കല പാപനാശം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
Discussion about this post