തിരുവനന്തപുരം: ശ്രീരാമദാസ ആശ്രമബന്ധുവും സാമൂഹ്യപ്രവര്‍ത്തകനുമായ പുലയനാര്‍കോട്ട നിലാവ് വീട്ടില്‍ കെ.പി.ചിത്രഭാനു (82) അന്തരിച്ചു. ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്ന അദ്ദേഹം ഏറെക്കാലം പുണ്യഭൂമിയിലും പ്രവര്‍ത്തിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം രേഖകള്‍ ശേഖരിച്ച് പൊതുതാല്പര്യരാര്‍ത്ഥം ഒട്ടനവധി നിയമപോരാട്ടങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. നിരൂപകന്‍, ഗ്രന്ഥകാരന്‍ എന്നീനിലകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. സംസ്‌കാരം പുത്തന്‍കോട്ട ശ്മശാനത്തില്‍ നടന്നു.
ഭാര്യ: സരസ്വതി അമ്മ, മക്കള്‍: രഞ്ജിത്ത് (കെ.എസ്.ഇ.ബി എന്‍ജിനീയര്‍), രാജേഷ്, രാംലാല്‍. മരുമക്കള്‍: മിനി, മായ, ഷീജ.













