തിരുവനന്തപുരം: ഹാരിസണ്‍ മലയാളം ലിമിറ്റഡ് കൈവശം വച്ചിട്ടുള്ളതും അനധികൃതമായി കൈമാറ്റം ചെയ്തിട്ടുള്ളതുമായ സര്‍ക്കാര്‍ ഭൂമി ഉണ്ടെങ്കില്‍ അത് കണ്ടെത്തി തിരിച്ചുപിടിക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറായി നിയമിതനായ സര്‍വ്വേ ഡയറക്ടര്‍ എം.ജി.രാജമാണിക്ക്യത്തെ സഹായിക്കുന്നതിന് ജില്ലാതല ടീമുകള്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചു.
കൊല്ലം- വര്‍ഗ്ഗീസ് പണിക്കര്‍, ഡെപ്യൂട്ടി കളക്ടര്‍, ആര്‍.ആര്‍, പത്തനംതിട്ട- സുരേഷ്‌കുമാര്‍ പി.ജി, ഡെപ്യൂട്ടി കളക്ടര്‍, എല്‍.ആര്‍, കോട്ടയം – ബഷീര്‍, ഡെപ്യൂട്ടി കളക്ടര്‍, ഇലക്ഷന്‍, എറണാകുളം – രാമചന്ദ്രന്‍, എ.ഡി.എം, ഇടുക്കി – ആര്‍.ഡി.ഒ. ദേവികുളം, തൃശ്ശൂര്‍ – ജയശ്രീ, എ.ഡി.എം, കോഴിക്കോട് – ജി.പി.രമാദേവി, എ.ഡി.എം, വയനാട് – അബ്ദുള്‍ നാസര്‍. പി, സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്‍ എന്നിവരാണ് ജില്ലാതല ഉദ്യോഗസ്ഥര്‍. ഓരോ ടീമിലും തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, താലൂക്ക് സര്‍വ്വേയര്‍, വില്ലേജ് ഓഫീസര്‍, എന്നിവരെയും ഉള്‍പ്പെടുത്തും.
സര്‍ക്കാര്‍ ഭൂമി കഴിവതും വേഗം കണ്ടെത്തി തിരിച്ചെടുക്കുന്നതിനാണ് ജില്ലാതല ടീമുകള്‍ കൂടി രൂപീകരിച്ചിട്ടുള്ളതെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അനേകായിരം പേര്‍ ഒരു തുണ്ടു ഭൂമി പോലും ഇല്ലാതെ അപേക്ഷകരായുള്ളപ്പോള്‍ സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.













Discussion about this post