കൊച്ചി: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വിക്കെതിരേ കോണ്‍ഗ്രസ് അച്ചടക്ക സമിതി നടപടിയെടുക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറില്ലെന്ന് വി.ഡി സതീശന്‍ എം.എല്‍.എ. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോട്ടറി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രി സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെ പ്രതിപക്ഷത്തിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും രണ്ട് അഭിപ്രായമാണ്. ധനമന്ത്രി തോമസ്‌ഐസക്കിനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post