നെടുമ്പാശേരി: ദുബായിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 55.98 ലക്ഷം രൂപ വിലവരുന്ന രണ്ടു കിലോ സ്വര്‍ണവും 3.75 ലക്ഷം രൂപ മൂല്യമുള്ള 25,000 യുഎഇ ദിര്‍ഹവും പിടിച്ചു. എമിറേറ്റ്സ് ഫ്ളൈറ്റില്‍ രാവിലെ 9.30ന് കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ കണ്ണൂര്‍ പറമ്പത്ത് മുഹമ്മദ് സഹിന്‍ സോക്സിനകത്ത് ആംഗിള്‍ ക്യാപ്പിട്ട് അതില്‍ സ്വര്‍ണബാറുകള്‍ വച്ചിരിക്കുകയായിരുന്നു. നടപ്പില്‍ പന്തികേടു തോന്നിയാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം ദേഹപരിശോധന നടത്തിയത്. മുഹമ്മദിനെ അറസ്റുചെയ്തു.
ഒരാഴ്ചയ്ക്കിടെ ഒന്നരക്കോടി രൂപയുടെ കള്ളക്കടത്തു സാധനങ്ങള്‍ കൊച്ചി വിമാനത്താവളത്തില്‍ പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ 10ന് 7.40 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളും 11ന് 82 ലക്ഷത്തിന്റെ സ്വര്‍ണവും പിടിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍, അസിസ്റന്റ് കമ്മീഷണര്‍മാരായ ഡോ. എസ്. സുനില്‍കുമാര്‍, അമിത്ശര്‍മ, സൂപ്രണ്ടുമാരായ വി.എ. മൊയ്തീന്‍ നൈന, കെ.വി. രാജന്‍, എസ്. അനില്‍ബാബു, എ.എക്സ്. വിന്‍സന്റ്, വി. ശശികുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളക്കടത്തു പിടിച്ചത്.













Discussion about this post