മാവേലിക്കര: തെക്കേക്കര പൊന്നേഴ പ്രവീണ്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നും രണ്ടും പ്രതികളായ അച്ഛനും മകനും ജീവപര്യന്തം ശിക്ഷ. മാവേലിക്കര അഡീഷണല്‍ ജില്ലാ ജഡ്ജി എം.ആര്‍.അനിതയാണ് കേസില്‍ വിധി പറഞ്ഞത്. വാത്തികുളം വലിയവിളയില്‍ കെന്നി (28), പിതാവ് ബാലചന്ദ്രന്‍ (65) എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. പ്രതികള്‍ പിഴയും ഒടുക്കണം. നാലാം പ്രതി വാത്തികുളം കളീയ്ക്കല്‍ വീട്ടില്‍ മുരളീധരനെയും (54) അഞ്ചാം പ്രതി കായംകുളം ദാറുല്‍ അമാനില്‍ സഹീറിനെയും (30) നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. 2010 ജൂണ്‍ 15ന് വൈകിട്ടാണ് വീട്ടുമുറ്റത്ത് വച്ച് പ്രവീണ്‍ കൊല ചെയ്യപ്പെട്ടത്. ഭവനകൈയേറ്റം, കൊലപാതകം, പരിക്കേല്‍പ്പിക്കല്‍, കുറ്റകരമായ ഭയപ്പെടുത്തല്‍, അന്യായമായ തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഒന്നും രണ്ടും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വിസ്താരവേളയില്‍ ഒളിവില്‍ പോയതിനാല്‍ മൂന്നാം പ്രതി കൃഷ്ണപുരം ദേശത്തിനകം കളത്തില്‍ വീട്ടില്‍ അപ്പുണ്ണിയെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരുന്നു.













Discussion about this post