തിരുവനന്തപുരം: 2.37 കോടി രൂപയുടെ കോവളം അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്ര വികസനം പദ്ധതികളുള്‍പ്പെടെ സംസ്ഥാനത്ത് 109 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായി പട്ടികജാതി പിന്നോക്കക്ഷേമ ടൂറിസം മന്ത്രി എ.പി.അനില്‍ കുമാര്‍ അറിയിച്ചു. മലപ്പുറം ജില്ലയിലെ തവന്നൂര്‍ മിനി പമ്പയില്‍ റിവര്‍വ്യു വികസനം (68 ലക്ഷം), കരുവാരക്കുണ്ട് ചെറുമ്പില്‍ പരിസ്ഥിതി ഗ്രാമം (1.95 കോടി), മലപ്പുറം ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നവീകരണം (19 ലക്ഷം) എന്നിവയും അനുമതി ലഭിച്ച പദ്ധതികളാണ്.
കക്കയം വഴിയോര അമിനിറ്റി സെന്റര്‍ (95 ലക്ഷം), സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് കാറ്ററിങ് ടെക്‌നോളജി ആന്റ് അപ്ലൈഡ് ന്യൂട്രീഷ്യന്‍ സ്ഥാപിക്കല്‍ (2.50 കോടി) എന്നിവയാണ് കോഴിക്കോട് ജില്ലയില്‍ അനുമതി നല്‍കിയ പദ്ധതികള്‍. ആലപ്പുഴക്കായലില്‍ മാലിന്യം നീക്കം ചെയ്യാനായി സോളാര്‍ ബോട്ട് വാങ്ങുന്നതിന് 38 ലക്ഷം രൂപയുടെ പദ്ധതിയ്ക്കും അനുമതി നല്‍കി. മുസിരീസ് പൈതൃക ടൂറിസം പദ്ധതിയുടെ നിര്‍വ്വഹണ ടീമിന്റെ ഓഫീസ് അറ്റകുറ്റപ്പണികളക്കായി 27.73 ലക്ഷം, അടിസ്ഥാന സൗകര്യ വികസനത്തിന് രണ്ടുകോടി രൂപയുടെ പദ്ധതി, മുസിരീസിന്റെ ഭാഗമായി ജലഗതാഗതം ഏര്‍പ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് 2.56 കോടി എന്നിവയും അംഗീകരിച്ചു. തൃശൂര്‍ ജില്ലയിലെ മതിലകം, എസ്.എന്‍.പുരം എന്നീ പഞ്ചായത്തുകളിലും എടവിലങ്ങാട്, പൊയ്യ, പുത്തന്‍വേലിക്കര എന്നീ പഞ്ചായത്തുകളില്‍ കൂട്ടി ചേര്‍ക്കപ്പെട്ട പ്രദേശങ്ങളിലും എം.എച്ച്.പി- സി.ഡി.പി. പദ്ധതിക്കായി 23 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ദേശീയവും അന്തര്‍ദേശീയവുമായ ടൂറിസം ഫെയറുകള്‍, ഫെസ്റ്റിവലുകള്‍, റോഡ് ഷോകള്‍, പൊതുജനസമ്പര്‍ക്ക പരിപാടികള്‍, ബോധവത്ക്കരണ പരിപാടികള്‍, എന്നിവ സംഘടിപ്പിക്കുന്നതിനും നവീന ടൂറിസം ഉത്പന്നങ്ങളുടെ വികസനം, വെബ്‌സൈറ്റ് മാനേജ്‌മെന്റ്, ഓണ്‍ലൈന്‍ വിപണന സംവിധാനം, ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുമായി 33 കോടി രൂപയുടെ പദ്ധതി നിര്‍ദ്ദേശങ്ങളും അംഗീകരിച്ചിട്ടുണ്ട്.













Discussion about this post