കട്ടപ്പന: പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിനിരയായി മരണത്തോടു മല്ലടിച്ച് വെന്റിലേറ്ററില്‍ കഴിയുന്ന അഞ്ചു വയസുകാരന്‍ ഷെഫീക്കിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിന്‍. എന്നിരുന്നാലും ഇന്നു വൈകുന്നേരം നാലുമണി വരെയുള്ള സമയം അതീവനിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രിക്കു ശേഷം കുട്ടിക്ക് അപസ്മാരം അടക്കമുള്ള ശാരീരിക അസ്വാസ്ത്യങ്ങള്‍ ഉണ്ടായിട്ടില്ല. കുട്ടി കൈകാലുകളും കണ്ണും അനക്കുന്നുണ്ട്. ഇത് പ്രതീക്ഷ നല്‍കുന്നതായും ഡോക്ടര്‍മാര്‍ വിലയിരുത്തി. ആരോഗ്യനില മെച്ചപ്പെടുന്നതിനനുസരിച്ച് വെന്റിലേറ്റര്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കും. കുട്ടിക്ക് ആയാസരഹിതമായി ശ്വാസോച്ഛാസം നടത്താന്‍ കഴിഞ്ഞാല്‍ മാത്രമേ വെന്റിലേറ്റര്‍ പൂര്‍ണമായും മാറ്റാന്‍ കഴിയുകയൊള്ളുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പീരുമേട് എംഎല്‍എ ബിഎസ് ബിജി മോള്‍, ഇടുക്കി എംഎല്‍എ റോഷി അഗസ്റിന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ഷെഫീക്കിന്റെ ആരോഗ്യനിലയെ കുറച്ച് അറിയാന്‍ ഇന്നും ആശുപത്രിയില്‍ എത്തിയിരുന്നു. ഷെഫീക്കിന്റെ പിതാവിന്റെ ബന്ധുക്കളും ആശുപത്രിയില്‍ ഉണ്ട്.













Discussion about this post