തിരുവനന്തപുരം: മഴ ശക്തമായതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിനുകള്‍ തിരിച്ചു വിട്ടതായി റെയില്‍വേ അറിയിച്ചു. നാഗ്പൂര്‍ റെയില്‍വേ ഡിവിഷന്റെ കീഴിലുള്ള സിന്ധിക്കും തുല്‍ജാപൂറിനും മധ്യേ ട്രാക്കുകള്‍ ഒലിച്ചു പോയതാണ് കേരളത്തിലേക്കുള്ള ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചത്. ട്രെയിനുകള്‍ വെസ്റേണ്‍ സെക്ഷനിലേക്കാണ് തിരിച്ചു വിട്ടിരിക്കുന്ന്. ഇതുമൂലം ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയേക്കുമെന്നും റെയില്‍വേ വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നിന്നും ഞായറാഴ്ച പുറപ്പെട്ട ന്യൂഡല്‍ഹി-തിരുവനന്തപുരം സെന്‍ട്രല്‍, കേരളാ എക്സ്പ്രസും (ട്രെയിന്‍ നമ്പര്‍: 12626), ഗോരഖ്പൂര്‍-തിരുവനന്തപുരം എക്സ്പ്രസും (ട്രെയിന്‍ നമ്പര്‍: 12511) പശ്ചിമ റെയില്‍വേയുടെ കീഴിലുള്ള ഇറ്റാര്‍സി ജംഗ്ഷന്‍, ഖാന്ദ്വ, ഭുസാവല്‍ ജംഗ്ഷന്‍, ബദ്നേറ ജംഗ്ഷന്‍, ബല്‍ഹര്‍ഷ് സ്റേഷന്‍ വഴി തിരിച്ചു വിട്ടിരിക്കുകയാണ്. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടേണ്ട തിരുവനന്തപുരം-കോബ്ര എക്സ്പ്രസ് ഉള്‍പ്പടെയുള്ള ട്രെയിനുകളുടെ സമയം പുന:ക്രമീകരിച്ചതായി തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ അറിയിച്ചു.
Discussion about this post