തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രധാന ഹില്‍ സ്റ്റേഷനായ പൊന്‍മുടിയിലേക്ക് പോകുന്ന സംസ്ഥാനപാതയുടെ വശത്തായി സ്ഥിതിചെയ്യുന്ന കല്ലാറിലെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കെട്ടിടം നവീകരിക്കുമെന്നും 118 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനുള്ള പ്രവൃത്തികള്‍ ഇവിടെ നടപ്പാക്കുകയെന്നും സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അറിയിച്ചു.
നവീകരണത്തോടെ ഇത് ഒരു വേ സൈഡ് അമിനിറ്റി സെന്ററായി മാറും. വിപുലമായ മീറ്റിങ് ഹാള്‍, കൂടുതല്‍ ടൂറിസ്റ്റുകള്‍ക്ക് താമസിക്കുവാന്‍ ഡോര്‍മെറ്ററി സംവിധാനത്തോടെയുള്ള ഇരുപത് കിടക്കകളുള്ള സൗകര്യങ്ങള്‍, കഫറ്റേറിയ, നാല് ഗസ്റ്റ് റൂമുകള്‍ എന്നിവയാണ് ഉണ്ടാവുക. 381 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണമെന്നും സ്പീക്കര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പെന്‍മുടി, കല്ലാര്‍, മീന്‍മുട്ടി എന്നിവിടങ്ങളില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഈ വഴിയോര വിശ്രമകേന്ദ്രവും ക്യാമ്പിങ് സെന്ററും വളരെ ഉപയോഗപ്രദമാകുമെന്നും സ്പീക്കര്‍ പറഞ്ഞു. ഇതിന്റെ നിര്‍മ്മാണ ഉദ്ഘാടനം ജൂലൈ 24 ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ സ്പീക്കര്‍ നിര്‍വഹിക്കും.













Discussion about this post