തിരുവനന്തപുരം: സോളാര്‍ തട്ടിപ്പില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുളള എല്‍ .ഡിഎഫിന്റെ അനിശ്ചിതകാല രാപ്പകല്‍ സമരം തിരുവനന്തപുരത്ത് ആരംഭിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമരം ഉദ്ഘാടനം ചെയ്തു. ഈ സമരം സര്‍ക്കാരിനെ അട്ടമറിക്കാനുള്ളതല്ലെന്നും മറിച്ച് ഉമ്മന്‍ ചാണ്ടിയുടെ രാജിയ്ക്കായിട്ടുള്ളതാണെന്നും പിണറായി വ്യക്തമാക്കി.
ഇടത്പക്ഷ സമരത്തെ വിമോചന സമരവുമായി ചിലര്‍ താരതമ്യപ്പെടുത്തുന്നു, എന്നാല്‍ ഇത് ശരിയല്ലെന്നും പിണറായി പ്രസംഗത്തില്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്കമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ കൂടി അന്വേഷണ പരിധിയില്‍ കൊണ്ടു വരണമെന്നും പിണറായി പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. സോളാര്‍ തട്ടിപ്പുകേസില്‍ ഒന്നാം ഷെയറുകാരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. മുഖ്യമന്ത്രിക്കും അടുപ്പക്കാര്‍ക്കും തട്ടിപ്പ് കേസില്‍ ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ അടുപ്പക്കാര്‍ക്കുണ്ടായ സാമ്പത്തിക വളര്‍ച്ച അന്വേഷിക്കണം. അട്ടപ്പാടിയിലെ ആദിവാസികളെ മുഖ്യമന്ത്രി അവഹേളിച്ചതായും വിഎസ് ആരോപിച്ചു. രാജി ആവശ്യം അംഗീകരിക്കുന്നത് വരെ സമരം അവസാനിക്കില്ലെന്നും വിഎസ് പറഞ്ഞു.
സെക്രട്ടേറിയേറ്റ് പടിക്കല്‍ ആരംഭിച്ച രാപ്പകല്‍ സമരത്തിന്റെ ആദ്യദിവസം മുന്നണി നേതാക്കന്‍മാരും എം.പിമാരും എം.എല്‍.എമാരും അടക്കമുളള ജനപ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടത് മുന്നണി നടത്തിവരുന്ന സമരത്തിന്റെ തുടര്‍ച്ചയായാണ് രാപ്പകല്‍ സമരം ആരംഭിക്കുന്നത്. 24 മുതല്‍ ജില്ലാ ആസ്ഥാനങ്ങളിലും രാപ്പകല്‍ സമരം തുടങ്ങും.













Discussion about this post