പേരൂര്‍ക്കട: പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലെ പാസിങ്ഔട്ട് പരേഡിനെത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഡി.വൈ.എഫ്.ഐ നേതാക്കളുടെ വക കരിങ്കൊടി പ്രതിഷേധം. രാവിലെ ഏഴിനാണ് എസ്.എ.പി ക്യാമ്പിലെ പരേഡിന് സല്യൂട്ട് സ്വീകരിക്കാന്‍ മന്ത്രി എത്തിയത്. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മന്ത്രിക്കെതിരേ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. പ്രതിഷേധ സാധ്യത മുന്‍നിര്‍ത്തി കവടിയാര്‍ ഗോള്‍ഫ്ലിങ്സ്-ശാസ്തമംഗലം റോഡിലൂടെയാണ് മന്ത്രി ഗ്രൌണ്ടിലെത്തിയത്. പരിപാടി കഴിഞ്ഞുള്ള മടക്കയാത്രയില്‍ ഊളമ്പാറ-പേരൂര്‍ക്കട റോഡിലൂടെ മന്ത്രിയുടെ വാഹനം കടന്നുപോകുമ്പോള്‍ 8.20 ഓടെ അമ്പലമുക്ക് ജങ്ഷനുസമീപത്തുവച്ചാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളായ കിരണ്‍ദേവ്, ചാന്നാംവിള എ. മോഹനന്‍, പ്രേംകുമാര്‍ തുടങ്ങി 50 ഓളം വരുന്ന പ്രവര്‍ത്തകരാണ് മന്ത്രിക്കു മുന്നില്‍ കരിങ്കൊടികളുമായി എത്തിയത്. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് നീക്കംചെയ്തശേഷമാണ് മന്ത്രിയുടെ വാഹനം കടന്നുപോയത്. പരിശീലനം പൂര്‍ത്തീകരിച്ച 228 കേഡറ്റുകളുടെ പാസിങ്ഔട്ടാണ് എസ്.എ.പി ഗ്രൌണ്ടില്‍ നടന്നത്.













Discussion about this post