കൊച്ചി: കേരളത്തിലെ തീവ്രവാദ കേസുകളില്‍ രഹസ്യ വിചാരണ നടത്താന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ തീരുമാനം. സാക്ഷികളുടെ സുരക്ഷ കണക്കിലെടുത്താണു നടപടി. ഇക്കാര്യം ഔദ്യോഗികമായി കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയെ അറിയിക്കും. കുറ്റപത്രം സമര്‍പ്പിച്ച കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലാണ് ആദ്യം രഹസ്യവിചാരണ നടത്തുക. പ്രതികളെ കുറ്റപത്രം ജനുവരി 14നു വായിച്ചു കേള്‍പ്പിക്കും.
അതിനുശേഷം കളമശേരി ബസ് കത്തിക്കല്‍ ഉള്‍പ്പെടെയുള്ള മറ്റു കേസുകളിലും രഹസ്യ വിചാരണ ആരംഭിക്കും. കളമശേരി ബസ് കത്തിക്കല്‍ കേസില്‍ കുറ്റപത്രം ഒരു മാസത്തിനകം സമര്‍പ്പിക്കുമെന്ന് എന്‍ഐഎ അന്വേഷണ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. കളമശേരി ബസ് കത്തിക്കല്‍ കേസിലെ സാക്ഷികളുടെ ജീവനു ഭീഷണിയുണ്ടെന്നു നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.
Discussion about this post