കൊച്ചി: സോളാര്‍ കേസില്‍ ഹൈക്കോടതി വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി ഹേമചന്ദ്രന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസിഫലിയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മില്‍ 20 മിനിറ്റോളം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സോളാര്‍ തട്ടിപ്പുകേസില്‍ പോലീസിന്റെ നടപടികളെ കോടതി വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ കോടതിയില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഇതിനു മുന്നോടിയായി ഇന്നലെ സര്‍ക്കാരിനെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി ജസ്റീസ് എസ്.എസ് സതീശ് ചന്ദ്രനുമായി ഡിജിപി കൂടിക്കാഴ്ച നടത്തിയിരുന്നു. ശാലു മേനോന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു ജസ്റീസ് എസ്.എസ് സതീശ് ചന്ദ്രന്‍ പോലീസിന്റെ നടപടികളെ വിമര്‍ശിച്ചത്. കേസിലെ പ്രധാന പ്രതിയായ സരിതയെ മൊഴിയെടുക്കാന്‍ പോലും സമ്മതിക്കാതെ പോലീസ് തുടര്‍ച്ചയായി കസ്റഡിയില്‍ വാങ്ങുകയാണെന്നായിരുന്നുവെന്നാണ് കോടതി പരാമര്‍ശം. വേണ്ടിവന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചുവരുത്തുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എഡിജിപി ഇന്ന് ഹൈക്കോടതിയില്‍ എത്തിയത്.













Discussion about this post