കൊച്ചി: സോളാര്‍ കേസില്‍ ഹൈ ക്കോടതി പരാമര്‍ശം തെറ്റിദ്ധാരണ മൂലമെന്നു പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി. അസഫ് അലി. സോളാര്‍ തട്ടിപ്പുകേസുകള്‍ പരിഗണിക്കുന്ന രണ്ടു സിംഗിള്‍ ബെഞ്ചുകളില്‍നിന്നു വിമര്‍ശനം ഉയര്‍ന്നതു സംബന്ധിച്ചു ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത വന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ നിലപാടു ശരിയാണെന്നു അദ്ദേഹം വ്യക്തമാക്കിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ സരിത മൊഴി നല്കുന്നതിനു തടസം സൃഷ്ടിക്കാനല്ല, മറ്റൊരു കോടതി പുറപ്പെടുവിച്ച പ്രൊഡക്ഷന്‍ വാറന്റ് പ്രകാരമാണു സരിതയെ മൂവാറ്റുപുഴയിലേക്കു കൊണ്ടുപോയതെന്നു ഡിജിപി പറഞ്ഞു.
വസ്തുത അറിയാതെയാണു കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. അല്ലാതെ സര്‍ക്കാരിനെതിരേ പരാമര്‍ശം നടത്തിയിട്ടില്ല. തട്ടിപ്പിനിരയായവര്‍ക്കു പണം തിരികെ കൊടുക്കുന്നതിനുള്ള സംവിധാനം നില വിലില്ല. അത്തരമൊരു സംവിധാനം കേരളത്തില്‍ നിലവില്‍ വരണമെന്നാണു കോടതി പരാമര്‍ശിച്ചത്. ടെന്നി ജോപ്പന്റെ ജുഡീഷല്‍ കസ്റഡി കാലാവധി സംബന്ധിച്ചുള്ള പരാമര്‍ശവും തെറ്റായി റിപ്പോര്‍ട്ടു ചെയ്യുകയായിരുന്നുവെന്നും ഡിജിപി പറഞ്ഞു.













Discussion about this post