തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കുമാരുടെ യോഗ്യത എസ്.എസ്.എല്‍.സി മതിയെന്ന് സര്‍ക്കാര്‍ തീരുമാനം. യോഗ്യത പ്ലസ്ടു ആക്കാനുള്ള തീരുമാനം പിന്‍വലിച്ച് ഉടന്‍ സര്‍ക്കാര്‍ ഉത്തരവിറക്കും. ഇക്കാര്യം ഉടന്‍ പി.എസ്.സിയെ അറിയിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ എല്‍ഡിസി തസ്തികയിലേക്ക് പിഎസ് സി കഴിഞ്ഞ മാസം വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍ യോഗ്യത സംബന്ധിച്ച് ആശയക്കുഴപ്പം ഉയര്‍ന്നതിനെ തുടര്‍ന്ന് പിഎസ്‌സി വിജ്ഞാപനം റദ്ദ് ചെയ്ത് വിഷയത്തില്‍ സര്‍ക്കാരിനോട് അഭിപ്രായം തേടി. എസ്എല്‍സിയായിരുന്നു നേരത്തെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കിന്റെ അടിസ്ഥാന യോഗ്യത. എന്നാല്‍ 2011 ജൂലൈ 1ന് ചില തസ്തികകളിലെ യോഗ്യത പുനര്‍നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയപ്പോള്‍ എല്‍ഡിസിയുടെ യോഗ്യത ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തി. യോഗ്യത ഉയര്‍ത്തുമ്പോള്‍ സ്‌പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യണമായിരുന്നു. പക്ഷെ പല സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്‌പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യാന്‍ കഴിഞ്ഞില്ല.
ഇതിന് സമയം ഏറെ വേണ്ടി വരുമെന്നതിനാലാണ് തല്‍ക്കാലം യോഗ്യതയില്‍ മാറ്റം വരുത്തേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സര്‍ക്കാര്‍ തീരുമാനം കൂടി പരിഗണിച്ച ശേഷമായിരിക്കും പിഎസ്‌സി പുതിയ വിജ്ഞാപനം ക്ഷണിക്കുക.













Discussion about this post