ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ്.നായര്‍ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണനു പരാതി കൈമാറി. 22 പേജുള്ള പരാതിയാണു കൈമാറിയത്. സരിതയ്ക്കു രേഖാമൂലം പരാതി നല്‍കാന്‍ അവസരമൊരുക്കണമെന്നു ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
പരാതിയില്‍ ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു സൂചന. പരാതി ഹൈക്കോടതിക്കു കൈമാറും. അതിനു ശേഷമേ ഇതുസംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയുള്ളെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.













Discussion about this post