തിരുവനന്തപുരം: കെപിസിസി യുടെ നേതൃത്വത്തില്‍ മാധ്യമവിഭാഗം രൂപവത്കരിക്കും. മാധ്യമങ്ങളുമായി പാര്‍ട്ടിയുടെ അഭിപ്രായം ചര്‍ച്ച ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനിമുതല്‍ മാധ്യമവിഭാഗത്തിന്റെ നേതൃത്വത്തില്‍ ആകും നടക്കുക. ഇതിന്റെ ഭാഗമായാണ് അഞ്ചു പേരെ കോണ്‍ഗ്രസ് വക്താക്കളായി കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നിയമിച്ചത്. ഇവരുമായി ഇന്നലെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ കൂടിക്കാഴ്ച നടത്തി. എം.എം. ഹസന്‍, ജോസഫ് വാഴയ്ക്കന്‍, പന്തളം സുധാകരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, പി.സി. വിഷ്ണുനാഥ് എന്നിവരെയാണു കോണ്‍ഗ്രസ് വക്താക്കളായി കെപിസിസി നിയമിച്ചത്. കോണ്‍ഗ്രസ് വക്താക്കള്‍ക്കു ദേശീയാടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ശില്പശാല നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ സംസ്ഥാനത്തു യോഗം നടന്നത്.
മാധ്യമവിഭാഗത്തിലെ അംഗങ്ങള്‍ക്കായി കെപിസിസിസി ആസ്ഥാനത്ത് പ്രത്യേക മുറിയും അനുബന്ധ സൌകര്യങ്ങളും ഒരുക്കും. ചാനല്‍ ചര്‍ച്ചകളില്‍ കെപിസിസി വക്താക്കള്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നുള്ള നിര്‍ദേശവും ഉടന്‍ നല്കും.













Discussion about this post