തിരുവനന്തപുരം: കുളത്തൂര്‍ പഞ്ചായത്തിന്റെ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയ്ക്ക് കുളത്തൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. പാറശ്ശാല എം.എല്‍.എ എ.ടി ജോര്‍ജ് 2,700 വിദ്യാര്‍ഥികള്‍ക്ക് വിത്ത് വിതരണം നടത്തികൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ പരിധിയിലെ മുഴുവന്‍ സ്‌കൂളിലുമായി 6700 കുട്ടികള്‍ക്ക് വിത്തുകള്‍ വിതരണം ചെയ്യുന്നതാണ് പദ്ധതി. പയര്‍, വെണ്ട, പാവല്‍, പടവലം തുടങ്ങിയ വിത്തുകള്‍ അടങ്ങുന്നതാണ് സൗജന്യമായി പി.ടി.എ. നല്‍കുന്ന പച്ചക്കറിവിത്ത് കിറ്റ്. പ്രസിഡന്റ് സുധാര്‍ജനന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം അജിത, കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പൊഴിയൂര്‍ ജോണ്‍സണ്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബീനാകുമാരി, ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുരേഷ്‌കുമാര്‍, കൃഷി ഓഫീസര്‍ ആര്‍. വിക്ടര്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി കൃഷിഓഫീസിന്റെ കീഴിലുള്ള മൂന്ന് സ്‌കൂളുകളില്‍ പച്ചക്കറിത്തോട്ടം തുടങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി കൃഷി ഓഫീസര്‍ അറിയിച്ചു.













Discussion about this post