തിരുവനന്തപുരം: പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിനു മുന്നോടിയായുള്ള എംപിമാരുടെ യോഗം നാളെ (ജൂലൈ 30) രാവിലെ 11ന് തൈക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കും. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള വരള്‍ച്ചാ ധനസഹായം, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ്, ഐഐറ്റി, സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായ മലയാളികളുടെ മോചനം, വേമ്പനാട് കായല്‍ ഉള്‍പ്പെടെയുള്ള തണ്ണീര്‍ത്തടങ്ങളുടെ സംയോജിത പരിപാലന പദ്ധതി, മത്സ്യബന്ധന മേഖലയ്ക്ക് പ്രതേ്യക വിഹിതം, മണ്ണെണ്ണ, നാഫെഡ് കൊപ്രയ്ക്ക് താങ്ങുവിലയും ശേഖരണവും, കാഷ്യൂ ബോര്‍ഡ് രൂപീകരണവും നിലവാരമില്ലാത്ത കശുവണ്ടി ഇറക്കുമതി നിയന്ത്രണവും, വന്‍കിട ഉപയോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഡീസല്‍ വിലവര്‍ദ്ധന പിന്‍വലിക്കല്‍, ഗതാഗത, ഗാര്‍ഹിക, ഊര്‍ജ മേഖലകള്‍ക്ക് പ്രകൃതി വാതകം അനുവദിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. കേന്ദ്രമന്ത്രിമാര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള മറ്റു മെമ്മോറാണ്ടങ്ങളും യോഗം ചര്‍ച്ച ചെയ്യും.













Discussion about this post