തിരുവനന്തപുരം: കേരളത്തില്‍ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ആര്‍ക്കും തന്നെ നിഷേധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം നേരിടാന്‍ കേന്ദ്രസേനയെ വിളിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മഴക്കെടുതി നേരിടാന്‍ കേന്ദ്രസഹായം അഭ്യര്‍ഥിക്കാനായി ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി രാവിലെ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അത് നിഷേധിക്കില്ല. എന്നാല്‍ സെക്രട്ടറിയേറ്റിലേക്ക് ആളെ കയറ്റില്ലെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല. ശക്തമായ സമരമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. എന്നാല്‍ സമരം സമാധാനപരമായിരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതില്‍ ആരു പറഞ്ഞതാണ് ശരിയെന്ന് വ്യക്തമാക്കിയാല്‍ മതി ആശയക്കുഴപ്പം മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post