കടപ്പ: നാല്‍പത്തഞ്ചു ദിവസത്തിനുള്ളില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അംഗത്വവും എംപി സ്‌ഥാനവും രാജിവച്ച വൈ.എസ്. ജഗന്‍മോഹന്‍ റെഡ്‌ഡി. പുലിവന്തുലയില്‍ അണികളോടു സംസാരിക്കവേയാണ് ജഗന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പ് തന്റെ വിധി നിര്‍ണയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിതാവും ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ വൈ.എസ്. രാജശേഖരറെഡ്‌ഡിയുടെ അനുയായികള്‍ പുതിയ പാര്‍ട്ടിയെ പിന്തുണയ്‌ക്കുമെന്ന് ജഗന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതൃത്വം തന്നെയും കുടുംബത്തെയും അപമാനിച്ചുവെന്ന് ആരോപിച്ചാണ് ജഗന്‍ രാജിവച്ചത്. വൈഎസ്‌ആര്‍ എന്നു ചുരുക്കപ്പേരു വരുന്ന പുതിയ പാര്‍ട്ടി ജഗന്‍ രൂപീകരിക്കുമെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ ആ സമത്ത് അറിയിച്ചിരുന്നുവെങ്കിലും ഇതേക്കുറിച്ച് ജഗന്റെ പ്രഖ്യാപനം വന്നിരുന്നില്ല. `യൂത്ത്, ശ്രമിക്, റിയറ്റ് (യുവാക്കള്‍, തൊഴിലാളികള്‍, കര്‍ഷകര്‍) കോണ്‍ഗ്രസ് എന്നാവും പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് സൂചന.
Discussion about this post