ശബരിമല: വാരാണസി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സുരക്ഷാ സന്നാഹം ശക്തമാക്കി. ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തരെ സൂക്ഷ്മപരിശോധനയ്ക്കുശേഷമാണ് കടത്തിവിട്ടത്. ഭക്തര്‍ക്ക് പ്രയാസമുണ്ടാക്കാത്ത രീതിയിലായിരുന്നു പരിശോധന.
ദ്രുതകര്‍മ സേന സന്നിധാനത്തും ക്ഷേത്ര പരിസരത്തെ കാട്ടിനുള്ളിലും പരിശോധന നടത്തി. പാണ്ടിത്താവളം, കഴുതവഴി, കൊപ്രക്കളം, വെടിപ്പുര തുടങ്ങിയ ഭാഗങ്ങളില്‍ ദ്രുതകര്‍മ സേനാംഗങ്ങള്‍ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. രാത്രി പത്തരയോടെയാണ് തിരച്ചില്‍ ആരംഭിച്ചത്.
Discussion about this post