കോഴിക്കോട്: മിഠായിത്തെരുവില്‍ അതിരാവിലെ തീപിടിത്തത്തില്‍ എട്ടു കടകള്‍ പൂര്‍ണമായി കത്തിനശിച്ചു. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് രണ്ടുമണിക്കൂറോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ തീ അണച്ചു. അതിരാവിലെ 4.45ന് നാട്ടുകാരാണ് തീപടരുന്നത് കണ്ടത്. മൊയ്‌തീന്‍ പള്ളി റോഡ് മിഠായിത്തെരുവില്‍ വന്നുചേ രുന്ന കവലയിലെ കടകള്‍ക്കാണ് തീപിടിച്ചത്.
ലാന്‍ഡ് വേള്‍ഡ് സെന്ററിനോട് ചേര്‍ന്ന സി.എം.മാത്യു ബില്‍ഡിങ്ങിലെ കടകളാണ് ഒന്നര മണിക്കൂറോളം ആളിപ്പടര്‍ന്ന തീയില്‍ കത്തിയമര്‍ന്നത്.റെഡിമെയ്‌ഡ് വസ്‌ത്രങ്ങള്‍,ഫുട് വെ യര്‍ ഉല്‍പന്നങ്ങള്‍,സ്‌റ്റേഷനറി, ഗ്ലാസുല്‍പന്നങ്ങള്‍ എന്നിവയുടെ ചില്ലറ വില്‍പനശാലകളാ ണ് ഇവ. നഷ്‌ടം കണക്കാക്കായിട്ടില്ല. തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണവും വ്യക്‌തമാ യിട്ടില്ല.
തീപിടിത്തത്തിനു പിന്നില്‍ അട്ടിമറിസാധ്യതയില്ലെന്ന് സംഭവസ്‌ഥലം സന്ദര്‍ശിച്ച കോഴി ക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ പി. വിജയന്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടി ത്തത്തിനിടയാക്കിയതെന്ന് സംശയിക്കുന്നു. സംഭവം കോഴിക്കോട് സൗത്ത് അസിസ്‌റ്റന്റ് കമ്മിഷണര്‍ അന്വേഷിക്കും.
2008 ഏപ്രില്‍ നാലിന് മിഠായിത്തെരുവിലുണ്ടായ തീപിടിത്തത്തില്‍ എട്ടുപേര്‍ പൊള്ളലേറ്റു മരിച്ചിരുന്നു. പത്തുകോടി രൂപയുടെ നഷ്‌ടമാണ് അന്നുണ്ടായത്.
Discussion about this post