തിരുവനന്തപുരം: തിരുവനന്തപുരം കുന്നുകുഴിക്കു സമീപമുള്ള ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍ തീപിടിത്തം. അബ്‌കാരി കേസുകള്‍ ഉള്‍പ്പടെ പ്രധാന കേസുകളുടെ സാംപിളുകള്‍ സൂക്ഷിച്ചിരുന്ന ലാബിലാണ് തീപിടിത്തം. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.
നിരവധി സുപ്രധാന സാംപിളുകള്‍ കത്തി നശിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിനു പിന്നില്‍ അട്ടിമറിയാണെന്നാണ് പ്രാഥമിക നിഗമനം. സ്‌ഥലത്ത് ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായിട്ടില്ലെന്നാണ് സൂചന. ഫയര്‍ ഫോഴ്‌സ് സ്‌ഥലത്തെത്തി തീയണച്ചു. ഇതേ ലാബില്‍ മുന്‍കാലങ്ങളിലും അട്ടിമറി ശ്രമം നടന്നിട്ടുണ്ട്.
Discussion about this post