ലണ്ടന്‍: ഡോക്ടര്‍മാര്‍ക്ക് കടുത്ത ക്ഷാമം നേരിടുന്ന ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ക്ക് വന്‍ തൊഴിലവസരത്തിനു സാധ്യത തെളിയുന്നു. ഒട്ടേറെ ആസ്പത്രികള്‍ ഇന്ത്യയില്‍നിന്ന് ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. വെയില്‍സില്‍ മാത്രം 51 ഇന്ത്യന്‍ ഡോക്ടര്‍മാരെ നിയമിക്കാനാണ് തീരുമാനം. ഇവിടെ നാനൂറോളം ഡോക്ടര്‍മാരുടെ കുറവാണുള്ളത്. വെയില്‍സിലെ ആസ്പത്രികളില്‍ ഇപ്പോഴുള്ള 40 ശതമാനം ഡോക്ടര്‍മാരും വിദേശികളാണ്.
രാജ്യത്തെ മറ്റു പല ആസ്പത്രികളും ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. മുന്‍കാലങ്ങളില്‍ ബ്രിട്ടനില്‍ ധാരാളം ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ യൂറോപ്പിതര രാജ്യങ്ങളിലെ ഡോക്ടര്‍മാരുടെ സേവനനിയമങ്ങള്‍ കര്‍ശനമാക്കിയതോടെ 2006-നുശേഷം ഇന്ത്യന്‍ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായി.
Discussion about this post