തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്റെ നില ഗുരുതരം. രക്തത്തിലെ പ്ലേറ്റ്ലറ്റ് കൗണ്ട് സാരമായി കുറഞ്ഞതായി ആസ്പത്രി അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. മെഡിക്കല്‍ ബുളളറ്റിന്‍ ഉടന്‍ പുറത്തിറക്കുമെന്ന് ആസ്പത്രി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post