ആലുവ: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കുരുക്കിലായ ആലുവ നഗരത്തിലെ കുരുക്കഴിക്കാന്‍ തീരുമാനം. പുതിയ മേല്‍പ്പാലത്തിനോട് ചേര്‍ന്നുള്ള ദേശീയ പാത 47 ലെ ബൈപ്പാസ് കവല പഴയതു പോലെ ഗതാഗതത്തിന് ഉപയോഗിക്കുവാനാണ് അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനം.
പാലത്തിന്റെ കിഴക്കേ സര്‍വീസ് റോഡുകളില്‍ സ്ഥാപിച്ച കമ്പി മീഡിയനുകള്‍ ഇളക്കി മാറ്റുന്നതും ആലോചിക്കുന്നുണ്ട്.
ആലുവ ബാങ്ക് കവലയില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ബൈപ്പാസ് കവലയിലെത്തി ഇടത്തോട്ട് തിരിഞ്ഞ് പുതിയ മേല്‍പ്പാലത്തിലൂടെ ദേശീയ പാത 47 വഴി പോകുന്നതിനാണ് ഇപ്പോൾ സൗകര്യമൊരുക്കിയിരികുന്
കൂടാതെ അങ്കമാലി, പറവൂര്‍ ഭാഗത്തേക്കുള്ളവയെ ബൈപ്പാസ് കവലയില്‍ നിന്ന് നേരെ വലത്തേക്ക് കടത്തി വിടാനും തീരുമാനിച്ചിട്ടുണ്ടെന്ന് ട്രാഫിക്ക് എസ്.ഐ അറിയിച്ചു. വരും ദിവസങ്ങളില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ തെളിച്ച് ഗതാഗത സംവിധാനം നിയന്ത്രിക്കാനാണ് തീരുമാനമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു. അതുവരെ ഇവിടെ ട്രാഫിക്ക് ഡ്യൂട്ടിക്കായി പോലീസിനെ നിയോഗിക്കും.













Discussion about this post