കണ്ണൂര്‍: ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ ഹിന്ദുകൂടുംബ സമീക്ഷ സ്വാഗതസംഘം ചെയര്‍മാന്‍ കെ.ജി.ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി മാര്‍ഗദര്‍ശനം നല്‍കി. ഹൈന്ദവ സമൂഹം ആചരണങ്ങളിലും സാധനയിലും മനസുറപ്പിച്ച് സമൂഹത്തിന്റെ നന്മയ്ക്കായി ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും പ്രതിസന്ധികളെ ഗുരുക്കന്മാരുടെ ഉപദേശങ്ങളിലൂടെ തരണം ചെയ്യുവാനുള്ള ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിക്കണമെന്നും മാര്‍ഗദര്‍ശനത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പറഞ്ഞു.
സമീക്ഷ ജനറല്‍ കണ്‍വീനര്‍ സ്വാമി ഹനുമദ് പാദാനന്ദ സരസ്വതി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. അഴിക്കോട് ശാന്തിമഠത്തിലെ സ്വാമി ആത്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍ സമന്വയ സന്ദേശം നല്‍കി. സമീക്ഷ ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി പ്രവിത്ത്, സമീക്ഷ കണ്ണൂര്‍ജില്ല സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജസ്‌നിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.













