തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ബിജെപി മേയര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. തിരുവനന്തപുരം മേയാറായാണ് അഡ്വ. വി. വി രാജേഷ് സത്യവാചകം ചൊല്ലിയത്. വരണാധികാരി കൂടിയായ ജില്ലാ കളക്ടറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
തിരുവനന്തപുരത്തെ നാല്‍പ്പത്തിയേഴാമത്തെ മേയറാണ് വി. വി രാജേഷ്. മേയര്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹം 51 വോട്ടുകള്‍ നേടിയാണ് വി. വി രാജേഷിന്റെ വിജയം. 101 സീറ്റുകളുള്ള കോര്‍പ്പറേഷനില്‍ 50 അം?ഗങ്ങളാണ് ബിജെപിക്കുള്ളത്. കണ്ണമൂല വാര്‍ഡില്‍ നിന്നും സ്വതന്ത്രനായി ജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തു. കോണ്‍ഗ്രസിന്റെ രണ്ട് വോട്ടുകള്‍ അസാധുവായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുതിര്‍ന്ന നേതാക്കളായ കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ എത്തിയിരുന്നു. മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ എംഎല്‍എ കൂടിയായ കെ.എസ് ശബരീനാഥനും എല്‍ ഡി എഫിന് ആര്‍ പി ശിവജി ആണ് മത്സരത്തിനിറങ്ങിയത്. ആര്‍പി ശിവാജി, കെഎസ് ശബരിനാഥനും യഥാക്രമം 29 വോട്ടുകളും 17 വോട്ടുകളും നേടി.













