കണ്ണൂര്‍: ജില്ലാ പോലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടു രണ്ടു എസ്ഐമാരെകൂടി സസ്പെന്‍ഡ് ചെയ്തു. പരിയാരം പോലീസ് സ്റ്റേഷനിലെ എസ്ഐ രാജന്‍, ഗോവിന്ദന്‍ എന്നിവരെയാണ് ഐജി സസ്പെന്‍ഡ് ചെയ്തത്. ഇതില്‍ ഗോവിന്ദന്‍ മറ്റൊരു സംഭവത്തില്‍ സസ്പെന്‍ഷനിലാണ്. ഇതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ പോലീസുകാരുടെ എണ്ണം 27ആയി. സൊസൈറ്റി അംഗങ്ങളായ നിജേഷ്, പ്രമോദ് എന്നീ എസ്ഐമാര്‍ക്കെതിരേയും നടപടിക്കു ശുപാര്‍ശയുണ്ട്. എന്നാല്‍ നിജേഷ് തൃശൂരും പ്രമോദ് തിരുവനന്തപുരം സിബിസിഐഡിയിലും ജോലി ചെയ്യുന്നതിനാല്‍ കണ്ണൂര്‍ ഐജിക്ക് ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കഴിയില്ല.
തെരഞ്ഞെടുപ്പിലെ സംഘര്‍ഷവും മറ്റു കാര്യങ്ങളും ഉള്‍പ്പെട്ട റിപ്പോര്‍ട്ട് ബന്ധപ്പെട്ട മേലുദ്യോഗസ്ഥര്‍ക്ക് അയച്ചിട്ടുണ്ട്. ലോക്കല്‍ പോലീസിലെ 21 പേരെ എസ്പി രാഹുല്‍ ആര്‍. നായര്‍ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതുകൂടാതെ കഴിഞ്ഞ ശനിയാഴ്ച മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ എസ്ഐ കെ. രാധാകൃഷ്ണന്‍, പോലീസുകാരായ സിജു, പ്രേമന്‍ പറങ്കോടന്‍, ഷഫീര്‍ എന്നിവരെ കമാന്‍ഡന്റ് സുനില്‍ ബാബുവും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചിനു കണ്ണൂര്‍ പോലീസ് സഹകരണസംഘം ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പിനിടെയാണു പോലീസുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇതേത്തുടര്‍ന്നു റിട്ടേണിംഗ് ഓഫീസര്‍ വോട്ടെടുപ്പ് ഇടയ്ക്കുവച്ചു നിര്‍ത്തിവച്ചിരുന്നു.













Discussion about this post