തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു. പത്താം ക്ലാസ് വരെയോ പ്ലസ് ടു വരെയോ മലയാളം പഠിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ തത്തുല്യ പരീക്ഷ പാസാവണമെന്നാണ് ചട്ടം. പത്ത് വര്‍ഷത്തിനുള്ളില്‍ ഈ പരീക്ഷ പാസാവണമെന്ന വ്യവസ്ഥ തുടരും. ഭാഷാന്യൂനപക്ഷങ്ങള്‍ക്കുള്ള ഇളവ് പഴയനിലയില്‍ അനുവദിച്ചിട്ടുണ്ട്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനങ്ങള്‍ക്കുള്ള പൊതുപ്രായ പരിധി 41 വയസ്സാക്കി ഉയര്‍ത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ക്കുള്ള പൊതുപ്രായപരിധി 41 വയസ്സില്‍ നിന്നും 44 വയസ്സാക്കി ഉയര്‍ത്തി. എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവര്‍ക്കുള്ള പ്രായപരിധി 43ല്‍ നിന്ന് 45 വയസ്സായും ഉയര്‍ത്തിയിട്ടുണ്ട്.













Discussion about this post