കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റംസ് അസിസ്റന്റ് കമ്മീഷണര്‍ അനില്‍കുമാറിനെ സിബിഐ അറസ്റു ചെയ്തു. രാവിലെ കൊച്ചി ഓഫീസില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷം വൈകിട്ടോടെയാണ് അറസ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫായിസുമായി ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് അനില്‍കുമാറിനെ അടുത്തിടെ കോഴിക്കോട്ടേക്ക് സ്ഥലംമാറ്റിയിരുന്നു. ഫായിസുമായി അനില്‍കുമാറിന് അടുത്ത ബന്ധമാണെന്നാണ് സിബിഐ അന്വേഷണത്തില്‍ ലഭ്യമായ വിവരം. അനില്‍കുമാറിന്റെ വിവാഹ സമയത്ത് ഫായിസ് സാമ്പത്തിക സഹായം നല്‍കിയെന്നും സിബിഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. അനിലിന്റെ വിവാഹം അടുത്തിടെയായിരുന്നു നടന്നത്. വിവാഹത്തില്‍ ഫായിസ് പങ്കെടുത്തതായും സിബിഐയ്ക്ക് സൂചന ലഭിച്ചിട്ടുണ്ട്. നേരത്തെ കസ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവനെയും കേസില്‍ അറസ്റ് ചെയ്തിരുന്നു. സ്ത്രീകളെ ഉപയോഗിച്ച് പര്‍ദ്ദയ്ക്കുള്ളില്‍ ഒളിപ്പിച്ച് നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് പിടികൂടിയതോടെയാണ് കോടികളുടെ കള്ളക്കടത്ത് വിവരം പുറംലോകമറിഞ്ഞത്.













Discussion about this post