വയനാട്/ഇടുക്കി: പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിലും ഇടുക്കിയിലും ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. എല്‍ഡിഎഫ് നിലപാട് ന്യായമല്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. രാവിലെ 6 മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. എല്‍ഡിഎഫ് ഹര്‍ത്താലിന് ഹൈറേഞ്ച് സമിതിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു. റിപ്പോര്‍ട്ട് സംബന്ധിച്ച മുന്നണിയുടെ അഭിപ്രായം എഴുതി നല്‍കാനാണ് തീരുമാനം. മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് വിട്ടുനില്‍ക്കല്‍.
ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ഒഴിവാക്കി പശ്ചിമഘട്ടം സംരക്ഷിക്കാനാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം. വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. എന്നാല്‍ തീരുമാനം മലയോര മേഖലയിലെ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്നാണ് പരാതി.













Discussion about this post