കൊച്ചി: ഹെല്‍മറ്റ് ഉപയോഗിക്കാത്തതിന്റെ പേരില്‍ മാത്രമായി ഇരുചക്രവാഹന ഉടമകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് വ്യക്തമാക്കി.
ബൈവീലേഴ്‌സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ പ്രസിഡന്‍റ് കുരുവിള മാത്യൂസ്, അഡ്വ. ഷെറി ജെ. തോമസ് വഴി നല്‍കിയ വക്കീല്‍ നോട്ടീസിനായുള്ള മറുപടി കത്തിലാണ് അദ്ദേഹം സൂചന നല്‍കിയിട്ടുള്ളത്. ഇരുചക്രവാഹന ഉടമകള്‍ക്കെതിരെ ക്രിമിനലുകളോട് പെരുമാറുന്നതുപോലെ ഇടപെടുന്നത് ഒഴിവാക്കണമെന്ന് കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. ഹെല്‍മറ്റ് റദ്ദാക്കല്‍മൂലം വാഹനാപകടങ്ങളില്‍ വന്ന കുറവ് വെളിപ്പെടുത്തുന്ന കണക്കുകളെക്കുറിച്ച് വകുപ്പ് തലത്തില്‍ അന്വേഷണം നടത്താന്‍ കമ്മീഷണര്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.













Discussion about this post