ആലപ്പുഴ: രോഗിയുടെ മുന്‍കാല ചികിത്സാ-ആരോഗ്യ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ ആശുപത്രികളില്‍ ലഭ്യമാക്കി സംസ്ഥാത്ത് എവിടെയുമുള്ള ആശുപത്രികളില്‍ രോഗിക്ക് എളുപ്പത്തില്‍ ചികിത്സതേടാന്‍ സൗകര്യമൊരുക്കുന്ന 96 കോടി രൂപയുടെ ‘ഇ-ആരോഗ്യ പരിപാടി’ നടപ്പാക്കുമെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടവും പേ വാര്‍ഡിന്റെയും ന്യൂബോണ്‍ ഐ.സി.യു.വിന്റെയും കുടിവെള്ളപദ്ധതിയുടെയും ഉദ്ഘാടവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ രക്തവും മറ്റും പരിശോധിക്കുന്നതിന് എ.സി.ആര്‍. ലാബ് ആരംഭിക്കും. ഇതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ കാരുണ്യ ബെവലന്റ് ഫണ്ടില്‍നിന്ന് ആറു ഡയാലിസിസ് യൂണിറ്റുകള്‍ അനുവദിച്ചു നല്‍കും. ട്രോമ കെയര്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി 31 തസ്തികകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. ആശുപത്രി വാര്‍ഡുകളുടെ നവീകരണത്തിന് 98 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ലേബര്‍ റൂമിന്റെ മേല്‍ക്കൂരയും നടപ്പാതയും നിര്‍മിക്കാനുള്ള 65 ലക്ഷം രൂപ ആശുപത്രി പുനരുദ്ധാരണ ഫണ്ടില്‍ നിന്ന് അനുവദിക്കും. നഗരസഭകളിലും കോര്‍പറേഷനുകളിലും ദേശീയ നഗരാരോഗ്യ ദൗത്യം നടപ്പാക്കുന്നതിനായി 46.50 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അുവദിച്ചു.
ദേശീയഗ്രാമീണ ആരോഗ്യദൗത്യത്തില്‍നിന്നുള്ള മൂന്നു കോടി രൂപ ചെലവഴിച്ചാണ് മൂന്നുനില കെട്ടിടം താലൂക്ക് ആശുപത്രിയില്‍ നിര്‍മിക്കുന്നത്.













Discussion about this post