പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഭൂമി പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുമെന്ന് ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ അറിയിച്ചു. ഇതിനായി അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അട്ടപ്പാടിയിലെ ഭൂമി അന്യാധീനപ്പെട്ടത് സംബന്ധിച്ച് ഗവ. ഗസ്റ് ഹൗസില്‍ നടത്തിയ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനവധി കാരണങ്ങളാല്‍ ആദിവാസികള്‍ക്ക് അവരുടെ ഭൂമി അന്യാധീനപ്പെട്ട അവസ്ഥയാണുള്ളത്. ഇത് കണ്ടെത്തി അവര്‍ക്കു തിരിച്ചു നല്‍കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ നടപടിയെടുക്കണം. ഇതിന് ഒറ്റപ്പാലം സബ് കലക്ടര്‍ ചാര്‍ജ് ഓഫീസറായി പ്രവര്‍ത്തനം ആരംഭിക്കും. ഇതോടൊപ്പം പല രീതികളിലും ആദിവാസികള്‍ തട്ടിപ്പിനിരയാകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ ജില്ലാ കളക്ടറുടെയും റവന്യു വകുപ്പിന്റെയും പോലീസിന്റെയും ജാഗ്രത ആവശ്യമാണെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.
ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍, എ.ഡി.എം. കെ. ഗണേശന്‍, എസ്.പി. ജി. സോമശേഖരന്‍, അസിസ്റന്റ് കലക്ടര്‍ സാംബശിവ റാവു, ഡി.എം.ഒ. ഡോ. കെ. വേണുഗോപാല്‍, ഡെപ്യൂട്ടി ഡി.എം,ഒ ഡോ. പ്രഭുദാസ്, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ടി.സി. ത്യാഗരാജ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് മാത്യു, ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ പി.വി. രാധാകൃഷ്ണന്‍, അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ ജയന്തിവാസന്‍, എന്‍.ആര്‍.എച്ച്.എം ജില്ലാ മാനേജര്‍ ഡോ. എം. ശ്രീകുമാര്‍, ഡി.വൈ.എസ്.പി എം.എല്‍. അനില്‍ എന്നിവര്‍ പങ്കെടുത്തു.













Discussion about this post