തൃശൂര്‍: മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ സഹായധനതുക കാലോചിതമായി വര്‍ധിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി കെ. ബാബു അറിയിച്ചു. കൂടാതെ ഇന്‍ഷൂറന്‍സ് പദ്ധതി എല്ലാ തൊഴിലാളികള്‍ക്കും ബാധകമാക്കും. മത്സ്യത്തൊഴിലാളി ക്ഷേമിധി ബോര്‍ഡ് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹ സഹായധനം നിലവിലുള്ള 1500 രൂപയില്‍നിന്ന് 10000 രൂപയാക്കി ഉയര്‍ത്തും. ആകസ്മിക മരണം സംഭവിച്ചാല്‍ നല്‍കുന്ന തുക 20000 രൂപയില്‍നിന്ന് 50000 രൂപയാക്കും. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള താല്‍ക്കാലിക സഹായധനം 15000 രൂപയായി ഉയര്‍ത്താനും തീരുമാനിച്ചതായി മന്ത്രി കെ. ബാബു പറഞ്ഞു. മത്സ്യത്തൊഴികളുടെ മക്കളെ പരമ്പരാഗത തൊഴിലിനു പകരം ആധുനിക തൊഴില്‍ കണ്ടെത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിയണമെന്നും വിദ്യാഭ്യാസ പ്രോത്സാഹ അവാര്‍ഡ് നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ പ്രോത്സാഹന അവാര്‍ഡ് കെ.പി. ധനപാലന്‍ എംപി, ചികിത്സാ ധസഹായം വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ, അുബന്ധ തൊഴിലാളികള്‍ക്കുള്ള ധനസഹായം ഗീത ഗോപി എംഎല്‍എ, വിവാഹ ധനസഹായം തോമസ് ഉണ്ണിയാടന്‍ എംഎല്‍എ, മരണാനന്തര സഹായം പ്രൊഫ. അന്നം ജോണ്‍ എന്നിവര്‍ വിതരണം ചെയ്തു. കളക്ടര്‍ എം.എസ്. ജയ, മത്സ്യബോര്‍ഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.













Discussion about this post