വെള്ളറട: ബ്ളേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് വിഷം കഴിച്ച ദമ്പതികളില്‍ ഭര്‍ത്താവിനു പിന്നാലെ ഭാര്യയും മരിച്ചു. പനച്ചമൂടിനു സമീപം പുലിയൂര്‍ശാലയില്‍ ക്രിസ്റര്‍ ഇലക്ട്രിക്കല്‍സ് ഉടമ പനച്ചമൂട് ചെക്കിട്ടുവിളാകം മേളേതില്‍ പുത്തന്‍ വീട്ടില്‍ ശശി ഇന്ദിര ദമ്പതികളുടെ മകന്‍ ശരത്തും (27), ഭാര്യ വിജയന്‍-റീജ ദമ്പതികളുടെ മകള്‍ സിനു (22) വുമാണ് ബുധനാഴ്ച രാത്രി വീട്ടിനുള്ളില്‍ വിഷം കഴിച്ചത്. ഇന്നലെ രാവിലെ ശരത് കിടക്ക മുറിയില്‍ മരിച്ചനിലയിലും സിനുവി} വിഷം ഉള്ളില്‍ച്ചെന്ന് ഗരുരുതരാവസ്ഥയിലും കണ്െടത്തുകയായിരുന്നു. കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സിനുവിന്റെ നില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു ചികിത്സ നല്‍കിയെങ്കിലും ഇന്നലെ രാത്രി 12.30 ഓടെ സിനുവും മരണമടഞ്ഞു. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ശരത്തിന്റെയും സിനുവിന്റെയും മരണത്തിനു കാരണം ബ്ളേഡ് മാഫിയാ സംഘത്തിന്റെ ഭീഷണിപ്പെടുത്തല്‍ എന്നാണ് പ്രതികളെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ നിരീക്ഷണത്തിലാണ്. ഉടനെ അറസ്റ് ചെയ്യുമെന്ന് വെള്ളറട എസ്ഐ ബാലചന്ദ്രന്‍ പറഞ്ഞു. കച്ചവടം നടത്തുന്നതിനാല്‍ ശരത് പനച്ചമൂട്ടിലെ ചില പ്രമുഖ ബ്ളേഡ് മാഫിയകളില്‍ നിന്നായി 10 ലക്ഷത്തിലധികം രൂപ പലിശയ്ക്കെടുത്തിരുന്നു. യഥാസമയം പലിശ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ പത്തു ദിവസം മുമ്പ് കടയിലെത്തിയ മാഫിയാ സംഘം ശരത്തിനെ വിരട്ടുകയും കൊന്നുകളയുമെന്ന് ഭീഷണി മുഴക്കുകയും രാത്രിയില്‍ കട അടയ്ക്കാന്‍ തടസ്സപ്പെടുത്തുകയും ചെയ്തതു. നാട്ടുകാരുടെ ഇടപെടലിലൂടെ ഉടനെ തുക എത്തിക്കാനുള്ള സൌകര്യങ്ങളുണ്ടാക്കാമെന്ന വാക്കിന്‍മേല്‍ മാഫിയ സംഘം പിന്‍മാറിയിരുന്നു. തുടര്‍ന്ന് പണം കടം നല്‍കിയ പല പലിശക്കാരും ശരത്തിന്റെ കടയിലെത്തി വിരട്ടല്‍ പതിവായിരുന്നു. ബുധനാഴ്ചയും പണം നല്‍കാനാകാത്ത സാഹചര്യത്തില്‍ വ്യാഴാഴ്ച രാവിലെ ബ്ളേഡ് മാഫിയകള്‍ കടയിലെത്തുമെന്നും പണവുമായേ മടങ്ങൂവെന്നും അറിയിച്ചിരുന്നതായി ശരത് ബുധനാഴ്ച രാത്രി ചിലരോട് പറഞ്ഞിരുന്നു. സാമ്പത്തിക ബാധ്യതയാല്‍ വീര്‍പ്പുമുട്ടിയ ശരത് ഭാര്യയുമായി ആത്മഹത്യയേ മാര്‍ഗമുള്ളൂവെന്ന് കണ്െടത്തുകയായിരുന്നു. രണ്ടരവര്‍ഷം മുമ്പ് സമീപവാസിയായ സിനുവിനെ വിവാഹം കഴിച്ചെങ്കിലും മക്കളില്ല. സിനുവിന്റെ മൃതദേഹം കണ്ട് ഇന്‍ക്വസ്റ് തയ്യാറാക്കാന്‍ ആര്‍ഡി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം സിനുവിന്റെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്കരിക്കും. ശരത്തിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ സംസ്കരിച്ചിരുന്നു.













Discussion about this post