തിരുവനന്തപുരം: ഇന്റലിജന്‍സ് എഡിജിപി ടി.പി. സെന്‍കുമാറിനെതിരേ സംസ്ഥാനത്തെ വിവിധകേന്ദ്രങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റര്‍ പതിച്ച സംഭവത്തില്‍ പോസ്റര്‍ പുറത്തിറക്കിയ എസ്ഡിപിഐക്കെതിരേ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. എസ്ഡിപിഐ നേതാക്കളുടെ ഓഫീസുകളില്‍ നിന്നു പോസ്ററുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സെന്‍കുമാര്‍ ജാതി തിരുത്തി ഐപിഎസ് നേടിയെന്ന് ആക്ഷേപിച്ചും അദ്ദേഹത്തെ വ്യക്തിഹത്യ നടത്തുന്ന രീതിയിലും കഴിഞ്ഞയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എസ്ഡിപിഐയുടെ പേരില്‍ പോസ്ററുകള്‍ പതിച്ചിരുന്നു. ഈ സംഭവം ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം എസ്ഡിപിഐക്കെതിരേ നടപടിയെടുക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണു സെന്‍കുമാറിനെ തേജോവധം ചെയ്യുന്നരീതിയിലുള്ള പോസ്ററുകള്‍ പതിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 500, 501, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. മനഃപൂര്‍വം തേജോവധം ചെയ്യുക, കുറ്റകരമായ ഗൂഢാലോചന, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് എസ്ഡിപിഐ നേതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേരളത്തില്‍ തീവ്രവാദം ശക്തിയാര്‍ജിക്കുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ടി.പി. സെന്‍കുമാര്‍ സര്‍ക്കാരിനു നല്‍കിയിരുന്നു. സെന്‍കുമാര്‍ ജനറല്‍ വിഭാഗത്തിലാണ് ഐപിഎസ് നേടിയതെന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.













Discussion about this post