 തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിമാരായ കെ.കരുണാകരന്‍, പി.കെ.വാസുദേവന്‍ നായര്‍, സി.എച്ച്.മുഹമ്മദ്‌കോയ, ഇ.കെ.നായനാര്‍ എന്നിവരുടെ പൂര്‍ണ്ണകായ എണ്ണച്ചായാചിത്രങ്ങള്‍ സെക്രട്ടറിയേറ്റിലെ പഴയ അസംബ്ലി ഹാളില്‍ നവംബര്‍ ആറിന് രാവിലെ 11.30 മണിക്ക് അനാച്ഛാദനം ചെയ്യും. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിപാടി ഉദ്ഘാടനം ചെയ്യും.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, പി.കെ.അബ്ദുറബ്ബ്, കെ.സി.ജോസഫ്, എം.എല്‍.എ. മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മലപ്പുറം പൂക്കളത്തൂര്‍ സി.എച്ച്.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ യൂത്ത് പാര്‍ലമെന്റ് റിപ്പീറ്റ് അവതരിപ്പിക്കും.
 
Discussion about this post