തിരുവനന്തപുരം: നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ടെന്‍ഡര്‍ അംഗീകരിച്ചതായി ഏവിയേഷന്‍ മന്ത്രി കെ.ബാബു അറിയിച്ചു. ലാര്‍സന്‍ ആന്റ് ടൂബ്രോ ലിമിറ്റഡ്, മുംബൈ സമര്‍പ്പിച്ച ടെന്‍ഡറിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതുപ്രകാരം 694 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കും. റണ്‍വേ നിര്‍മ്മാണം, എര്‍ത്ത് വര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികളാണ് ടെന്‍ഡര്‍ പ്രകാരം നടക്കുക.
സാങ്കേതികമായുള്ള ടെന്‍ഡര്‍ പരിശോധനയില്‍ð നാലു കമ്പനികളാണ് യോഗ്യത നേടിയത്. ലാര്‍സന്‍ ആന്റ് ടൂബ്രോ ലിമിറ്റഡ്, സാന്‍ജോസ്-ഗാമണ്‍, ജി.എം.ആര്‍-ലിമാക് കണ്‍സോര്‍ഷ്യം, ഐ.റ്റി.ഡി. സിമെന്റേഷന്‍ എന്നിവയാണ് യോഗ്യത നേടിയ കമ്പനികള്‍. ഇവരില്‍ നിന്ന് ഫിനാന്‍ഷ്യല്‍ð ബിഡ് പരിശോധിച്ചപ്പോള്‍ ഏറ്റവും കുറഞ്ഞ ടെന്‍ഡര്‍ നല്‍കിയ ലാര്‍സന്‍ ആന്റ് ടൂബ്രോ ലിമിറ്റഡിനെ തെരഞ്ഞെടുക്കുകയായിരുന്നു, മന്ത്രി കെ. ബാബു അറിയിച്ചു.













Discussion about this post