കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതില്‍ അമ്മയും മകളും ഉള്‍പ്പെട്ടതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറിയിച്ചു. എയര്‍ ഹോസ്റസ് ഹിറമോസ പി. സെബാസ്റ്യനൊപ്പം പിടിയിലായ കണ്ണൂര്‍ സ്വദേശിനി റാഹിലയുടെ മൊഴിയില്‍ നിന്നാണു തലശേരി സ്വദേശിനിയായ ജസീലയും മകള്‍ ഫര്‍സീനയും സ്വര്‍ണക്കടത്തിലുള്‍പ്പെട്ടതായി വിവരം ലഭിച്ചത്. സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് ഡിആര്‍ഐ തിരിച്ചറിഞ്ഞു. മലബാറിലെ സ്ത്രീകളെ ഉപയോഗിച്ചു വ്യാപകമായി സ്വര്‍ണം കടത്തുന്ന സംഘം സജീവമാണെന്ന് വ്യക്തമായതായും ഡിആര്‍ഐ പറയുന്നു.
സ്വര്‍ണക്കടത്തുമായി നാലു സ്ത്രീകള്‍ക്കു ബന്ധമുണ്െടന്നു കണ്െടത്തിയതിനെത്തുടര്‍ന്ന് ഇവരുടെ വീടുകളില്‍ അന്വേഷണ സംഘം എത്തിയെങ്കിലും ഇവരാരും തന്നെ വീടുകളിലില്ലെന്ന വിവരമാണ് അറിയാന്‍ കഴിഞ്ഞത്. ഇവരുടെ പേരുവിവരം ഡിആര്‍ഐ പുറത്തു വിട്ടിട്ടില്ല. കേസിലെ പ്രതിയും ഇപ്പോള്‍ ഗള്‍ഫില്‍ ഒളിവില്‍ കഴിയുകയും ചെയ്യുന്ന ഷഹബാസിന്റെ മാനേജരാണ് പിടിയിലായ റാഹില. കേസില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്നാണ് സൂചന. ഷഹബാസിനു കോഴിക്കോട്ട് ജ്വല്ലറിയുണ്െടന്നും കണ്െടത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തു കേസില്‍ പോലീസ് തെരയുന്ന മറ്റൊരു പ്രതിയായ കൊടുവള്ളി സ്വദേശി അബ്ദുല്‍ ലെയ്ഫിന് ആശുപത്രിയുണ്െടന്നും എംപിസി എന്നാണ് ഇതിന്റെ പേരെന്നും ഡിആര്‍ഐ പറയുന്നു. ഇതേ പേരില്‍ ദുബായിയില്‍ ഇയാള്‍ക്ക് കച്ചവടസ്ഥാപനമുണ്െടന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൊടുവള്ളി കേന്ദ്രീകരിച്ച് വന്‍തോതിലാണു സ്വര്‍ണ കള്ളക്കടത്ത് നടക്കുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്തു വഴിയെത്തുന്ന പണം വെളുപ്പിക്കുന്നതിനായി സിനിമയില്‍ മുതല്‍ മുടക്കുന്നതായും കണ്െടത്തിയിട്ടുണ്ട്. സിനിമാരംഗത്തെ ബന്ധങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനമുണ്ട്. അറസ്റിലായ റാഹിലയ്ക്ക് സിനിമാ രംഗത്തുള്ളവരുമായി അടുത്തബന്ധമുണ്െടന്നാണുവിവരം. ഇവരെ സിനിമാക്കാരുമായി പരിചയപ്പെടുത്തിയത് കേസിലെ മുഖ്യപ്രതികളാണ്. കേസില്‍ പ്രതിയാക്കിയ തലശേരി സ്വദേശി നബീലും നെടുമ്പാശേരിയില്‍ നേരത്തേ അറസ്റിലായ ഫയസും സുഹൃത്തുക്കളാണെന്നു വ്യക്തമാക്കുന്ന ഇവരുടെ ഒരുമിച്ചുള്ള ഫോട്ടോയും ഡിആര്‍ഐ കണ്െടടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റിലായ ഹിറമോസയും റാഹിലും ചേര്‍ന്ന് മൂന്നുമാസത്തിനുള്ളില്‍ 11 കോടിയുടെ സ്വര്‍ണം കടത്തിയെന്നു ഡിആര്‍ഐ പറഞ്ഞു. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇവര്‍ 39 കിലോ സ്വര്‍ണമാണ് കടത്തിയത്.













Discussion about this post