തിരുവനന്തപുരം: കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയെയും പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യവര്‍ധനവിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തം അത്യാവശ്യമാണ്. പൊതുമേഖലയെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ മാറ്റാന്‍ കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണിയോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി രൂക്ഷമായാണ് പ്രതികരിച്ചത്. ജോര്‍ജിനെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. ജോര്‍ജിനെ മാറ്റണം എന്ന് താന്‍ പറഞ്ഞുവോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കരുതായിരുന്നു. ഇല്ലാത്ത കാര്യങ്ങള്‍ വാര്‍ത്തയായി നല്‍കരുത്. ചാനലുകളില്‍ വരുന്ന വാര്‍ത്തകളുടെ ഉത്തരവാദിത്തം തനിക്കില്ല. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുമ്പോള്‍ കൂടുതല്‍ മാന്യത കാണിക്കണമെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു നടക്കാന്‍ നാണമില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.













Discussion about this post