പത്തനംതിട്ട: ശബരിമല തീര്‍ഥാടന കാലത്ത് പത്തനംതിട്ട ജില്ലയെ ഹര്‍ത്താല്‍, പണിമുടക്ക് എന്നിവയില്‍ നിന്ന് ഒഴിവാക്കുന്നതിന് തീരുമാനം. ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടേയും യോഗത്തിലാണ് തീരുമാനിച്ചു. അനിഷ്ട സംഭവങ്ങവും അയ്യപ്പ ഭക്തര്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കുന്നതിന് ഹര്‍ത്താല്‍ ഒഴിവാക്കി മണ്ഡലപൂജ- മകരവിളക്ക് ഉത്സവം സുഗമമാക്കുന്നതിന് കളക്ടര്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം അഭ്യര്‍ഥിച്ചു. തീര്‍ഥാടന കാലയളവില്‍ പ്രധാന കേന്ദ്രങ്ങളില്‍ പട്രോളിംഗ് ശക്തമാക്കും. ബസ്, റെയില്‍വേ സ്റേഷനുകളിലും ഇടത്താവളങ്ങളിലും പോലീസ് എയ്ഡ്പോസ്റുകള്‍ തുറക്കും. ഭക്ഷണ സാധനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം നിശ്ചയിച്ച വിലയെക്കാള്‍ കൂടിയ വില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്ന് കളക്ടര്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംയുക്ത സ്ക്വാഡുകള്‍ രംഗത്തിറങ്ങും. ഗുണനിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങള്‍ വിറ്റാല്‍ കട അടച്ചുപൂട്ടുന്നതുള്‍പ്പെടയുള്ള നടപടികളെടുക്കും. സീസണ്‍ ആരംഭിച്ച ശേഷം രാഷ്ട്രീയ പാര്‍ട്ടികളെ പങ്കെടുപ്പിച്ച് ഒരു യോഗം കൂടി നടത്താനും തീരുമാനമായിട്ടുണ്ട്.













Discussion about this post