തിരുവനന്തപുരം: ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കരുതല്‍ നടപടികള്‍ക്കുമായി തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകള്‍ക്കായി ഏഴുകോടി അന്‍പത്തിനാല് ലക്ഷത്തി അമ്പത്തിരണ്ടായിരത്തി നൂറ്റിതൊണ്ണൂറ്റിയഞ്ച് രൂപ അനുവദിച്ചതായി റവന്യൂ – ദുരന്തനിവാരണ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.
തിരുവനന്തപുരം- 2,36,50,000 രൂപയും കൊല്ലം- 1,96,02,195 രൂപയും മലപ്പുറം- 10,00,000 രൂപയും കോഴിക്കോട് – 3,10,00,000 രൂപയും കാസര്‍ഗോഡ്- 2,00,000 രൂപയുമാണ് അനുവദിച്ചത്. കൃഷിനാശം, കുടിവെള്ള വിതരണം, മൃഗസംരക്ഷണം, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയ്ക്കായി ജില്ലാ കളക്ടര്‍മാര്‍ നല്‍കിയിട്ടുള്ള അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. അനുവദിച്ചിട്ടുള്ള തുക അടിയന്തിരഘട്ടങ്ങളില്‍ കാലതാമസം കൂടാതെ വിനിയോഗിക്കുന്നതിനും മന്ത്രി കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.













Discussion about this post